പന്ത്രണ്ട് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു..

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 12 ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപയാണ് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിൽ പ്രതിഫലിക്കുന്നത്. ഇന്ന് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും.

ഓ​ഗസ്റ്റ് 8 ന് സ്വര്ണവില 75,760 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയിരുന്നു. തുടർന്ന് ഇന്നലെ വരെ സ്വർണവില കുത്തനെ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9230 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7575 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5900 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.

Related Articles

Back to top button