സ്വർണവില ഉയർന്നു…ഇന്ന് ഗ്രാമിന്..
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തി. പവന് 480 രൂപ കൂടി 55960 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും(നവംബർ 16,17) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 14നും ഇതേ നിരക്കിലാണ് സ്വർണം ലഭിച്ചിരുന്നത്
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
നവംബറിലെ സ്വർണവില (പവനിൽ)
നവംബർ 01: 59,080
നവംബർ 02: 58,960
നവംബർ 03: 58,960
നവംബർ 04: 58,960
നവംബർ 05: 58,840
നവംബർ 06: 58,920
നവംബർ 07: 57,600
നവംബർ 08: 58,280
നവംബർ 09: 58,200
നവംബർ 10: 58,200
നവംബർ 11: 57,760
നവംബർ 12: 56,680
നവംബർ 13: 56,360
നവംബർ 14: 55,480
നവംബർ 15: 55,560
നവംബർ 16: 55,480
നവംബർ 17: 55,480