സ്വർണവില ഇടിഞ്ഞു..പവന് ഇന്ന് എത്ര നൽകണം? ആശ്വാസത്തിൽ ഉപഭോക്താക്കൾ…
സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 71,520 രൂപയാണ്. ഇന്നലെ പവന് 360 രൂപ കുറഞ്ഞിരുന്നു.
കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. പക്ഷേ രാജ്യാന്തര വില ഇപ്പോൾ മെച്ചപ്പെട്ട് കുതിക്കുന്നു. സത്യത്തിൽ സ്വർണ വില വർദ്ധിച്ചപ്പോൾ നിക്ഷേപകർ വ്യാപകമായി ലാഭം പിൻവലിച്ചു. ഇതിനെ തുടർന്ന് രാജ്യാന്തര വില ഇടിഞ്ഞു. അതിനാൽ കേരളത്തിൽ ഇടിവ് പ്രതിഫലിച്ച് വില കുറയുകയായിരുന്നു. എന്നാൽ പിന്നീട് രാജ്യാന്തര വില 3,308 ഡോളർ നിലവാരത്തിലേക്ക് കയറിയതും, ഡോളറിനെതിരെ രൂപയുടെ മൂല്യം രാവിലെ ഇടിഞ്ഞതും കേരളത്തിൽ വില കുറയാൻ ശക്തമായ കാരണങ്ങളായി.