രണ്ട് ദിവസത്തെ വമ്പൻ ഇടിവ്.. ഇന്ന് സ്വർണവില…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. റെക്കോർഡ് വിലയിൽ നിന്നും കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില താഴേക്ക് എത്തിയിട്ടുണ്ട്. ഇന്നത്തെ വിപണി വില 65840 രൂപയാണ്. ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71,000 രൂപയോളം നൽകേണ്ടിവരും. 

വ്യാഴാഴ്ച സർവ്വകാല റെക്കോർഡിലായിരുന്നു സ്വർണവില, എന്നാൽ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 640 രൂപ കുറഞ്ഞിരുന്നു.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8230 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6750 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.  

Related Articles

Back to top button