വമ്പൻ വീഴ്ച, സ്വർണവില കുത്തനെ താഴേക്ക്…..
സ്വര്‍ണവിലയില്‍ ഇതാ വീണ്ടും വന്‍ ഇടിവ്. ഒക്ടോബറില്‍ റെക്കോഡ് വിലയിലേക്ക് കുതിച്ച സ്വര്‍ണം ഇപ്പോള്‍ അപ്രതീക്ഷിതമായി താഴേക്ക് വീണിരിക്കുകയാണ്. ഇന്ന് 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 56,680 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടക്കുക. 7085 ഇന്ന് രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.
യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച വിജയം നേടിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,617 ഡോളര്‍ നിലവാരത്തിലേക്കാണ് ഇടിഞ്ഞത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 76,714 രൂപ നിലവാരത്തിലാണ്.
ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്.




