പത്ത് ദിവസത്തിനുശേഷം തലപൊക്കി സ്വർണവില.. ഇന്ന്..

സംസ്ഥാനത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവില ഉയർന്നു. പവന് 840 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും 72,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,160

കഴിഞ്ഞ പത്ത് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3200 രൂപയാണ്. തുടർച്ചയായ ഇടിവിന് ശേഷം സ്വര്ർണവില ഉയർന്നത് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച 680 രൂപ ഇടിഞ്ഞതോടെ സ്വർണ വില 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70,000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിച്ചിരുന്നു

Related Articles

Back to top button