നെഞ്ച് പൊട്ടി സ്വർണാഭരണ ഉപഭോക്താക്കൾ.. ആശങ്കയിൽ വിവാഹ വിപണി.. റോക്കറ്റ് പോലെ കുതിച്ച് സ്വർണം…

റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 76,960 രൂപയാണ്. ഇന്നലെ പവന് ഒറ്റയടിക്ക് കൂടിയത് 1200 രൂപയാണ്. സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 83,500 രൂപയെങ്കിലും നൽകണം.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9620 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7895 ആണ്.വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 128 രൂപയാണ്.

Related Articles

Back to top button