സർവ്വകാല റെക്കോർഡ് വിലയിൽ സ്വർണം.. വരും ദിവസങ്ങളിൽ..
സംസ്ഥാനത്ത് ഇന്നും സർവ്വകാല റെക്കോർഡിട്ട് സ്വർണവില. ഇന്ന് 320 രൂപ വർദ്ധിച്ച് സ്വർണവില 66,320 രൂപയിലേക്കെത്തി. ഇന്നലെ 320 രൂപ വർദ്ധിച്ച് സ്വർണവില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില ഉയരാനുള്ള കാരണം. പുതിയ സംഭവവികാസങ്ങളോട് സ്വർണ്ണവില കുറയാനുള്ള കാരണങ്ങൾ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നുമുള്ള സൂചനകൾ ആണ് വരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6790 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയാണ്.