സ്വർണവിലയിൽ ഇടിവ്….ഇന്നത്തെ വിപണിവില…..
സംസ്ഥാനത്ത് സ്വർണവിലയിലെ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 80 രൂപ വർധിച്ചതിന് പിന്നാലെ ഇന്ന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയുടെ കുറവ് സംഭവിച്ചു. പവന് 56,920 രൂപയും ഗ്രാമിന് 7115 രൂപയുമാണ് ഇന്നത്തെ വിപണിവില. കഴിഞ്ഞ മാസം അവസാന വാരം മുതൽ വില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒക്ടോബര് 31 നാണു സ്വർണവില റെക്കോർഡ് നിരക്കായ 59,640 ത്തിലേക്കെത്തിയത്. റിസർവ് ബാങ്കിന്റെ പണനയം യുഎസ് പേ റോൾ ഡാറ്റ എന്നിവയാണ് സ്വർണ വിലയെ ബാധിച്ചത്.