യുദ്ധത്തിന്റെ പരിണാമമോ? നാലുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 7000 രൂപ! ഇന്നത്തെ നിരക്ക് ഇതാണ്…

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,920 രൂപയാണ്. ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ നാലുദിവസം കൊണ്ട് പവൻവിലയിൽ 7000 രൂപയുടെ ഇടിവാണ് സംഭവിച്ചത്. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 12,315 രൂപയും പവന് 98,520 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഗോള തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും കാരണമായേക്കും. ഇന്ത്യയിലടക്കം കുറച്ചു ദിവങ്ങളിലായി പെട്രോൾ, ഡീസൽ വില ഏറിയും കുറഞ്ഞും വരികയായിരുന്നു. ഓഹരി വിപണിയെയും ഈ സാഹചര്യം ബാധിച്ചേക്കും. സ്വർണം, വെള്ളി വില വർധനയേക്കാൾ രാജ്യത്തെ സാധാരണക്കാരെ ബാധിക്കുക ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ തന്നെയായിരിക്കും.
സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് ഗ്രാമിന് 295 രൂപയും ഒരു കിലോഗ്രാമിന് 2,95,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളുമാണ് കേരളത്തിലെ വെള്ളിവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.



