റെക്കോർഡുകൾ തകർക്കുമോ?  സ്വർണവില ഒരു ലക്ഷം കടന്ന് കുതിക്കുന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. രാവിലെ 440 രൂപ വർദ്ധിച്ചു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 % വും ജിഎസ്ടി  3 %വും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം.

ഇന്നലെ രാവിലെ പവന്റെ  വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തിൽ തന്നെ അന്താരാഷ്ട്ര സoഘർഷങ്ങൾ തുടങ്ങിയിട്ടുണ്ട്. അമേരിക്ക വെനസ്വലയിൽ ഇടപെട്ടതുപോലെ ചൈന തായ്‌വാനിൽ. ഇടപെടും എന്നുള്ള സൂചനകൾ പുറത്തുവരുന്നു. ഇറാനിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു.സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ തിരിയുമ്പോൾ വില റെക്കോർഡുകൾ മറിതടന്നേക്കാം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 12,725 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 10,460 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 8150 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5255 രൂപ. ഒരു ​ഗ്രാം വെള്ളിയുടെ വില 255 രൂപ

Related Articles

Back to top button