രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചയോടെ നേരിയ വര്‍ധനവുണ്ടായി. പവന് 520 രൂപ വര്‍ധിച്ച് 1,25,040 രൂപയായി. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 15,630 രൂപയായി. ഇന്ന് രണ്ടാം തവണയാണ് സ്വര്‍ണവിലയിലെ മാറ്റം. രാവിലെ പവന് 2400 രൂപ കുറഞ്ഞിരുന്നു. ആഗോള വിപണിയിലെ വിലവര്‍ധനവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധിച്ചത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ വന്‍ കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ സ്വര്‍ണവില പവന് 2400 രൂപ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് 8440 രൂപയുടെ വര്‍ധനവുണ്ടായിരുന്നു.

Related Articles

Back to top button