സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നു.. ഇന്ന് കൂടിയത് 2,400 രൂപ..

സകല റെക്കോർഡുകളും ഭേദിച്ച് സ്വർണവില കുതിക്കുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 2,400 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ വില 94,360 രൂപയായി. ഒരു ​ഗ്രാം സ്വർണത്തിന് 300 രൂപയാണ് ഇന്ന് കൂടിയത്. 11,795 രൂപയാണ് ഒരു​ഗ്രാം സ്വർണത്തിന്റെ വില. ഇന്ന് ഒരുപവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ ഒരുലക്ഷം രൂപയിലേറെ നൽകണം. ​ഗാസയിലെ യുദ്ധം അവസാനിക്കുന്നതോടെ സ്വർണത്തിന്റെ കുതിപ്പ് ശമിക്കും എന്നായിരുന്നു ഏവരും കരുതിയിരുന്നത് എങ്കിലും സ്വർണവില കുതിപ്പ് തുടരുകയാണ്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പവന്റെ വിലയിൽ 16,720 രൂപയുടെ വർദ്ധനവാണുണ്ടായത്. ദിനംപ്രതിയെന്നോണം റെക്കോഡ് ഭേദിച്ചാണ് സ്വർണത്തിന്റെ കുതിപ്പ്. ഈ മുന്നേറ്റം തുടർന്നാൽ പവന് ഒരു ലക്ഷം രൂപ മറികടക്കാൻ ഇനി അധികദിനങ്ങൾ വേണ്ടിവരില്ലെന്നാണ് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Back to top button