സ്വര്‍ണ്ണപ്പാളി വിവാദം…സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളായി…
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിഷയത്തില്‍ സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വളരെ ഗൗരവകരമായ വിഷയമാണ് ശബരിമലയിൽ നടന്നിരിക്കുന്നതെന്നും ശബരിമല ധർമ്മശാസ്താവിൻ്റെ സ്വർണ്ണം കവർന്നെടുത്തുവെന്നും വി ഡി സതീശൻ പറഞ്ഞു.
2019 ൽ നടന്ന സംഭവം 2022ൽ തന്നെ ദേവസ്വം ബോർഡിനും സർക്കാറിനും അറിവുണ്ടായിരുന്നുവെന്നും ഹൈക്കോടതി ഇടപെടലിലൂടെയാണ് വിഷയം പുറത്തുവന്നതെന്നും വി ഡി സതീശൻ പറഞ്ഞു.



