വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷണം പോയി.. ക്ഷേത്ര മേൽശാന്തി പിടിയിൽ..

പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി ഹരികൃഷ്ണൻ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. മാല വിഗ്രഹത്തിൽ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയിൽ പണയം വെച്ചതായാണ് മേൽശാന്തി പൊലീസിന് നൽകിയ മൊഴി.

പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ 13 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് ഹരികൃഷ്ണൻ മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button