‘റോയ് സി ജെ അഭിമാനിയായ സംരംഭകൻ; സഹോദരൻ നഷ്ടപ്പെട്ട വേദന’

ഡോക്ടർ റോയ് സി ജെ അഭിമാനിയായ സംരംഭകനെന്ന് ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ. വീട്ടിലെ ഒരു സഹോദരൻ നഷ്ടപ്പെട്ട വേദനയാണുള്ളതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. പേരിന് കളങ്കം വരുമോ എന്ന ഭീതിയിലാവാം ആത്മഹത്യ. എനിക്ക് വ്യക്തി ബന്ധമുള്ള ആളാണ് റോയ്. യാതൊരു തെറ്റും ചെയ്യാതെയാണ് സംരംഭവുമായി മുന്നോട്ട് പോയത്. റോയ് വ്യവസായ രംഗത്ത് പേരുകേട്ട വ്യക്തിയാണെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
സമൂഹത്തിനുവേണ്ടി എന്തും ചെയ്യുന്ന ദാനധർമ്മിയായിരുന്നു റോയ് സിജെ. ജനങ്ങൾക്ക് എന്ത് സഹായവും ചെയ്യുന്ന ആളായിരുന്നു. മറുനാടൻ മലയാളികൾക്ക് വളരെ വിഷമമുണ്ടാക്കുന്ന സംഭവമാണ് റോയ് സി ജെയുടെ വിയോഗം. ഈ വിഷയം അറിഞ്ഞശേഷം അത്രമേൽ ബുദ്ധിമുട്ടുണ്ടായി. അഭിമാനക്ഷതം പറ്റുന്നുണ്ടോ എന്ന തോന്നൽ ഉണ്ടായിക്കാണും. എന്റെ സ്ഥാപനത്തിൽ റെയ്ഡ് നടക്കുമ്പോൾ ഞാനൊരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. അതേപോലെ തന്നെയാണ് റോയിയും. പ്രധാന കാര്യം റോയ് അഭിമാനി ആയിരുന്നു എന്നുള്ളതാണെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു.




