വീടിന്‍റെ രണ്ടാം നിലയിലേക്ക് മുട്ടനാട് ഓടിക്കയറി.. സൺഷേഡിൽ കുടുങ്ങി… ഒടുവിൽ…
എറണാകുളം ഏലൂരിൽ വീടിന്‍റെ രണ്ടാം നിലയിൽ കുടുങ്ങിയ മുട്ടനാടിനെ താഴെയിറക്കി ഫയർ ഫോഴ്സ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഏലൂർ സ്വദേശി ജോസഫിന്‍റെ വീടിന്‍റെ സണ്‍ഷേഡിലാണ് ആട് കുടുങ്ങിയത്. അഞ്ച് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടാം നിലയിലെത്തിയ ആട് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു
ആടിനെ താഴെയിറക്കാൻ കഴിയാതെ വന്നതോടെ ആളുകള്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പിന്നാലെ ഏലൂർ അഗ്നിരക്ഷാനിലയത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് ആടിനെ പുറത്തെത്തിച്ചത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആടാണിതെന്ന് നാട്ടുകാർ പറഞ്ഞു