പിയാനോ ക്ലാസിനിടെ 14കാരിയ്ക്കുനേരെ.. ലൈംഗിക അതിക്രമം.. അധ്യാപകന് പിഴയും തടവും…

പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.14 വയസ്സുകാരിയെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കിയ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Related Articles

Back to top button