പാഞ്ഞടുത്തത് അഞ്ച് തെരുവ് നായകൾ.. പത്താം ക്ലാസ് വിദ്യാർത്ഥിനി രക്ഷപെട്ടത് തലനാരിഴക്ക്..

പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്. കോഴിക്കോട് ജില്ലയിലെ ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിലാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ ആണ് നായകൾ ആക്രമിച്ചത്.
ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിക്കാനാണ് തെരുവ് നായകൾ പാഞ്ഞടുത്തത്. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് സജ. സ്കൂൾ ബസിൽ വീടിന് മുന്നിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് കയറാൻ ശ്രമിക്കവെ വീട്ട് മുറ്റത്ത് നിലയുറപ്പിച്ച അഞ്ച് തെരുവ് നായകൾ വിദ്യാർത്ഥിനിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. പെൺകുട്ടി തുറന്ന ഗേറ്റ് അടച്ച് അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.