റോഡിലൂടെ നടക്കുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി…പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണി…. ടോയ്ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച പതിനേഴുകാരി…..
ലൈംഗിക പീഡനത്തിനിരയായ പതിനേഴുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതിന്റെ വിഡിയോ പുറത്തുവരുമെന്ന് ഭയന്നാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ടോയ്ലറ്റ് ക്ലീനിങ് ആസിഡ് കഴിച്ച്ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ ബറേലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്.
പെൺകുട്ടി റോഡിലൂടെ നടക്കുമ്പോഴാണ് രണ്ട് പുരുഷന്മാർ വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് ബലമായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിഡിയോ ഇവർ ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ വിഡിയോ ഓൺലൈനിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.




