KSRTCയില്‍ ബോണസ് കിട്ടുക പത്തില്‍താഴെ പേര്‍ക്ക് മാത്രം…
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കാത്തിരുന്ന ബോണസ് എത്തിയപ്പോള്‍ അര്‍ഹതയുള്ളവര്‍ പത്തില്‍താഴെ മാത്രം. 7000 രൂപവീതമാണ് ഇവര്‍ക്കു ലഭിക്കുക. ഏറെക്കാലത്തിനു ശേഷമാണ് സ്ഥാപനത്തില്‍ ബോണസ് വിതരണം ചെയ്യുന്നത്.
കഴിഞ്ഞ ട്രാന്‍സ്പോ പ്രദര്‍ശനവേദിയില്‍ ഇത്തവണ ഓണശമ്പളത്തിനൊപ്പം ബോണസും ഉണ്ടാകുമെന്ന മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ പ്രഖ്യാപനം കൈയടിയോടെ സ്വീകരിച്ച ജീവനക്കാര്‍ക്ക് ബോണസിനുള്ള ശമ്പളപരിധി ഉയര്‍ത്തുമെന്ന പ്രതീക്ഷയായിരുന്നു.
24,000 രൂപവരെ ശമ്പളം വാങ്ങുന്നവര്‍ക്കാണ് ബോണസിന് അര്‍ഹതയുള്ളത്. 22,500 സ്ഥിരം ജീവനക്കാരുള്ളതില്‍ ഭൂരിഭാഗവും 35,000-നു മേല്‍ ശമ്പളം വാങ്ങുന്നവരാണ്. ഫലത്തില്‍ ഭൂരിഭാഗവും ബോണസിന് അര്‍ഹരല്ലാതായി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ ബോണസ് പരിധി പുതുക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്.