കല്യാണം കഴിച്ചാൽ 10,000രൂപ സമ്മാനം, ഓഫർ ആദ്യ വിവാഹത്തിന് മാത്രം….

കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർക്ക് വിവാഹസമ്മാനമായി ഇനി 10,000രൂപ ലഭിക്കും. ഇതിനായി ആകെ ചെയ്യേണ്ടത് വിവാഹ ക്ഷണക്കത്തും വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നത് മാത്രമാണ്. ഇനി വരനും വധുവും കെബിപിഎസ് ജീവനക്കാരാണെങ്കിൽ ഇരുവർക്കും പതിനായിരം രൂപ വീതം വിവാഹസമ്മാനമായി ലഭിക്കും.
വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനകം വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. എന്നാൽ ഇത് വൈകിയാൽ കിട്ടിയ സമ്മാനത്തുക ശമ്പളത്തിൽ നിന്നും തിരികെ പിടിക്കും. മാത്രമല്ല മറ്റൊരു കണ്ടീഷൻ ആദ്യ വിവാഹമാണെങ്കിൽ മാത്രമേ ഈ സമ്മാനം ലഭിക്കുകയുള്ളു എന്നതാണ്.



