ജനുവരി 1മുതല്‍ ജനിക്കുന്നവര്‍ പുതിയ തലമുറ… ജനറേഷൻ ‘ബീറ്റ’…

പുതുവർഷം വന്നെത്തി! ഒരുപാട് മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന വർഷമാണ് 2025. സാമ്പത്തിക കാര്യങ്ങളില്‍ ഉള്‍പ്പെടെ നിരവധി മാറ്റങ്ങള്‍ സംഭവിക്കുന്ന വര്‍ഷം കൂടിയാണ് 2025. തലമുറ മാറ്റത്തിന് കൂടി വഴിയൊരുക്കി കൊണ്ടാണ് 2025 വന്നെത്തുന്നത്. ഇന്നും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന തര്‍ക്കമാണ് 90സ് കിഡ്‌സ് ആണ് ഏറ്റവും നല്ലത് എന്നത്. ഏത് റീല്‍ വന്നാലും ഇത് 90സ് കിഡ്‌സിന് മാത്രം മനസിലാകുന്നത് എന്നെല്ലാം കമന്റുകള്‍ കാണാറില്ലേ? 2 കെ കിഡ്‌സിനെ കണ്ണാപ്പികളെന്നും പറയാറുണ്ട്.

ജെന്‍ ജെന്‍ സീ തലമുറയും ജെന്‍ ആല്‍ഫയും തമ്മിലാണ് പലപ്പോഴും പോര് മുറുകാറുള്ളത്. 1981 മുതല്‍ 1994 വരെ ജനിച്ചവര്‍ ജെന്‍ മില്ലേനിയന്‍സ്, 1995 മുതല്‍ 2010 വരെ ജനിച്ചവര്‍ ജെന്‍ സീ എന്നറിയപ്പെടുമ്പോള്‍ 2011 മുതല്‍ 2024 വരെ ജനിച്ചവര്‍ ജെന്‍ ആല്‍ഫയാണ്. എന്നാല്‍ ഇനി വരാന്‍ പോകുന്നത് പുതിയ തലമുറയാണ്. അവര്‍ ജനറേഷന്‍ ബീറ്റ എന്ന് അറിയപ്പെടും.

2025നും 2039നും ഇടയില്‍ ജനിക്കുന്നവരാണ് ഈ തലമുറയില്‍ ഉള്‍പ്പെടുന്നവര്‍. ജനറേഷന്‍ ആല്‍ഫയ്ക്ക് പിന്നാലെയെത്തുന്ന ഈ പുത്തന്‍ തലമുറയ്ക്ക് ഒട്ടേറെ സവിശേഷതകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജെനറേഷന്‍ ബീറ്റയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം;

കാലം വല്ലാതെ മാറിയിരിക്കുന്നല്ലോ, അതിനാല്‍ തന്നെ സാങ്കേതികവിദ്യ അതിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന സമയം കൂടിയാണ്. ഈ ലോകത്തേക്ക് ജനിച്ചുവീഴുന്ന പുത്തന്‍ തലമുറ തീര്‍ച്ചയായും സാങ്കേതികവിദ്യയില്‍ പ്രഗത്ഭരാകാനും സാധ്യതയുണ്ട്. ബീറ്റ കുഞ്ഞുങ്ങള്‍ തീര്‍ച്ചയായിട്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട് ഡിവൈസുകളും പരമാവധി ഉപയോഗപ്പെടുത്താനാണ് സാധ്യത. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യത്തിനും അവര്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തും.

ഇതുമാത്രമല്ല, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന കാര്യത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ബീറ്റ കുഞ്ഞുങ്ങള്‍ ജനിച്ചുവീഴുന്നത് കൊവിഡ് മഹാമാരിക്ക് ശേഷമായതിനാല്‍ തന്നെ അധികം നിയന്ത്രങ്ങള്‍ അനുഭവിക്കേണ്ടതായും വരുന്നില്ല.

എന്നാല്‍ അല്‍പം വെല്ലുവിളികളും ഈ തലമുറ നേരിടേണ്ടതായി വരുമെന്നാണ് ജനംസംഖ്യ വിദഗ്ധനായ മാര്‍ക് മക്‌ക്രെന്‍ഡില്‍ പറയുന്നത്. കാലാവസ്ഥ വ്യതിയാനം, ആഗോള ജനസംഖ്യ മാറ്റങ്ങള്‍, നഗരവത്കരണം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ അവര്‍ക്ക് നേരിടേണ്ടതായി വരും.

ജനറേഷന്‍ ആല്‍ഫം ആരംഭിച്ചതിലും വ്യത്യസ്തമായിട്ടുള്ള ജീവിതമായിരിക്കും ജനറേഷന്‍ ബീറ്റ ആരംഭിക്കാന്‍ പോകുന്നതെന്നാണ് ഗവേഷകനായ ജേസന്‍ ഡോര്‍സി പറയുന്നത്. 22ാം നൂറ്റണ്ടിനെ രൂപപ്പെടുത്തുന്നതില്‍ ഇക്കൂട്ടര്‍ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

Related Articles

Back to top button