വീണ്ടും നിരണം ഭദ്രാസനാധിപനായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്…
ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദ്ദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.
സമാന്തര സമരവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുണ്ട് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇടതുപക്ഷ പരിപാടികളില്‍ പങ്കെടുക്കാറുള്ള ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതിലും അദ്ദേഹം വിട്ടുവീഴ്ച കാണിക്കാറില്ല.