പെരുമാറ്റച്ചട്ടത്തില്‍ ഗൗതം ഗംഭീറിനും ഇളവില്ല…
Gautam Gambhir also has no relaxation in the code of conduct...
ഓസ്ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇന്ത്യൻ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഏര്‍പ്പെടുത്തിയ കര്‍ശന പെരുമാറ്റച്ചട്ടങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ നടപ്പാക്കാനൊരുങ്ങി ബിസിസിഐ. കളിക്കാരുടെ കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനക്ക് പുറമെ കോച്ച് ഗൗതം ഗംഭീറിനും നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലേക്ക് പോകുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള ഗൗതം ഗംഭീറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റിന് ടീം താമസിക്കുന്ന ഹോട്ടലില്‍ താമസ സൗകര്യം നല്‍കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിലും ഗൗതം ഗംഭീറിനൊപ്പമുണ്ടായിരുന്ന പേഴ്സണല്‍ അസിസ്റ്റന്‍റ് ടീം ഹോട്ടലില്‍ ആയിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ ചാമ്പ്യൻസ് ട്രോഫി മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.