ട്യൂഷൻ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകച്ചോർച്ച… 10 വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം…..

രാജസ്ഥാനിലെ ജയ്പൂരിലെ ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ വാതകച്ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് ബോധരഹിതരായി വിദ്യാര്‍ത്ഥികള്‍. പത്തോളം വിദ്യാര്‍ത്ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്.

ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായതെന്ന് പോലീസ് പറഞ്ഞു. ശ്വാസതടസ്സവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. ട്യൂഷന്‍ കെട്ടിടത്തിന്റെ ടെറസിലെ അടുക്കളയിലെ പുകക്കുഴലില്‍ നിന്നും വാതകം പുറത്തേക്ക് വന്നതായും പോലീസ് കൂട്ടിച്ചേര്‍ത്തു. അതേ സമയം ആദ്യഘട്ടത്തില്‍ ഭക്ഷ്യവിഷബാധ ആയേക്കാമെന്നുള്ള സാധ്യത പിന്നീട് പോലീസ് തള്ളിക്കളയുകയായിരുന്നു. നിലവില്‍ വിദ്യാർത്ഥികളുടെ നില സാധാരണ ഗതിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

എല്ലാ വിദ്യാർത്ഥികൾക്കും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടിരുന്നു. അതേ സമയം കോച്ചിംഗ് സെന്ററിന് പുറത്ത് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

Related Articles

Back to top button