പോളിടെക്നിക്കിലെ കഞ്ചാവ് വേട്ട…ലഹരി വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല…

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർത്ഥികളെ പ്രതികളാക്കില്ല.വിദ്യാർത്ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്. നിലവിൽ സാക്ഷികളാക്കാനാണ് തീരുമാനം.
പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിഭാ​ഗം റിപ്പോർട്ട് സമർപ്പിച്ചു. കോളേജ് ഡയറക്ട്ർ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നു എന്ന നി​ഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നിൽക്കുന്നത്.

Related Articles

Back to top button