ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു..പിന്നിൽ…

എറണാകുളം മരടിൽ വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. കണ്ണാടിക്കാട് പരവര വീട്ടിൽ ലില്ലിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. തമിഴ്നാട് ദിണ്ടിക്കലിൽ നിന്നുള്ള ആറംഗ സംഘമാണ് ആക്രമണം നടത്തിയത്.ലില്ലിയുടെ മൂത്ത മകൻ ജോലി ചെയ്യുന്ന ഫിലിം കമ്പനിയുമായി ബന്ധപ്പെട്ടുളള സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്ക 1.30ഓടെയാണ് ആക്രമണം ഉണ്ടായത്. ആറംഗ സംഘമെത്തി വാതിൽ തള്ളി തുറന്ന് വീടിന്‍റെ ഷോക്കേസ് ചില്ല് തകർക്കുകയും ലില്ലിയെ തള്ളിയിടുകയും ചെയ്തു. ആക്രമണം നടത്തിയ സംഘത്തെ മരട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

Related Articles

Back to top button