യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാ നേതാവ് പിടിയിൽ….

പാറശ്ശാല: യുവാവിനെ ആക്രമിച്ച് കൊലപ്പെടു ത്താൻ ശ്രമിച്ച കേസിൽ നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് പിടിയിലായി. ആട്സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാർ(42)നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.
ഈ മാസം 19 ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇയാളുടെ കാറിൽ യുവാവ് ചാരി നിൽക്കവെ സമീപത്തെ കടയിൽനിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മർദ്ദിച്ച് അവശനാക്കി . അബോധാ വസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ചശേഷം പ്രതിയും സംഘവും കടന്നു. യുവാവിന്റെ പരാതിയിൽ പാറശ്ശാല പോലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിലാണ് ഗുണ്ടാ നേതാവ് അജികുമാർപിടിയിലായത് മുപ്പതോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് അജികുമാർ.

Related Articles

Back to top button