കൊച്ചിയിൽ മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകളുടെ കൂട്ടത്തല്ല്.. തമ്മനം ഫൈസൽ അടക്കം 10 പേർക്കെതിരെ കേസ്…

തൈക്കൂടത്ത് മാമ്മോദീസ ചടങ്ങിനിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി. ഞായറാഴ്ച വൈകിട്ട് തൈക്കൂടം സെന്റ് റാഫേൽ ചർച്ച് ഹാളിൽ വച്ചായിരുന്നു സംഭവം. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസൽ, ബായ് നസീർ എന്നിവരടക്കം 10 പേർക്കെതിരെ മരട് പോലീസ് കേസെടുത്തു.

തമ്മനം ഫൈസൽ, ബായ് നസീർ എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ചടങ്ങു നടന്ന ഹാളിന് നടുവിൽ ഇരുവരും കൂട്ടാളികളും തമ്മിൽ അടിപിടി ഉണ്ടാക്കിയതായും ഒരു കാറിൽ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സിസി​ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ക്രമസമാധാനത്തിന് ഭം​ഗം വരുത്തുന്ന പ്രവർത്തികൾ നടന്നതായി ബോധ്യമായതായും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button