കാർത്തികപ്പള്ളി പുളിക്കീഴിൽ ക്രിമിനൽ സംഘങ്ങൾ ഏറ്റുമുട്ടി; പത്തുപേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ

ആലപ്പുഴ: കാർത്തികപ്പള്ളി പുളിക്കീഴ് പ്രദേശത്ത് ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ ആലപ്പുഴ പൊലീസ് പത്തുപേർക്കെതിരെ കേസെടുത്തു. പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച കേസിൽ മണികണ്ഠൻ അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയ മണികണ്ഠനെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച രാത്രി ഒമ്പതിന് പുളിക്കീഴിലെ കെടിഡിസി ബാർയിൽ മദ്യപിക്കുന്നതിനിടെ യുവാക്കൾ തമ്മിൽ വാക്കുതർക്കം തുടങ്ങി. സംഘർഷത്തിനിടെ എതിർപക്ഷത്തിനു നേരെ വെടിവെപ്പുണ്ടായെങ്കിലും ഇത് അപകടമുണ്ടാക്കുന്ന തോക്കല്ലെന്ന് മനസിലായതോടെ ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. സംഭവത്തിൽ സാരമായി പരിക്കേറ്റ നിരവധിപേർ ചികിത്സയിലാണ്.

ഇരുവിഭാഗങ്ങളിലുമായി ഉൾപ്പെട്ട പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത തോക്ക് കോടതിയിൽ ഹാജരാക്കുമെന്നും മറ്റു പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button