മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.. ചടങ്ങിന് എത്തുക…

കണ്ണൂര്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് ഇന്ന് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും. നേരത്തെ മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മാഗാന്ധിയുടെയും ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെയും സംയുക്ത സ്തൂപം സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ക്കുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്തിരുന്നു

ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കപ്പെടുകയുമുണ്ടായി. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തിയ സമാധാന സന്ദേശ യാത്ര സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ജൂണ്‍ അഞ്ചാം തീയതി സ്തൂപം അനാച്ഛാദനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും തെന്നല ബാലകൃഷ്ണപ്പിള്ളയുടെ മരണത്തെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചതാണ്

Related Articles

Back to top button