റിഷഭ് പന്ത് പുറത്താവാന്‍ കാരണമായത് ഗംഭീറിന്‍റെ ഉപദേശം….തുറന്നുപറഞ്ഞ്…
ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന റിഷഭ് പന്ത് പുറത്താവാന്‍ കാരണമായത് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെ ഉപദേശമെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം ദിനേശ് കാര്‍ത്തിക്. മത്സരത്തില്‍ ജോഷ് ടങിന്‍റെ പന്ത് പ്രിതരോധിക്കാന്‍ ശ്രമിച്ചാണ് റിഷഭ് പന്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായത്.
അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചതിനെതിരെ പന്ത് റിവ്യു എടുത്തെങ്കിലും രക്ഷപ്പെട്ടില്ല. അതിന് മുമ്പ് ആക്രമിച്ചു കളിച്ച പന്തിനോട് കോച്ച് ഗൗതം ഗംഭീര്‍ കരുതലോടെ കളിക്കാന്‍ ആവശ്യപ്പെട്ടതാണ് വിക്കറ്റ് നഷ്ടമാവാന്‍ കാരണമായതെന്ന് ദിനേശ് കാര്‍ത്തിക് സ്കൈ സ്പോര്‍ട്സ് കമന്‍ററിയില്‍ വ്യക്തമാക്കി.