ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നുവീണു.. നിരവധി പേർക്ക്…

ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്നു വീണു. നിരവധി പേർക്ക് പരുക്കേറ്റു. രാത്രി പത്തരയോടെയായിരുന്നു അപകടം. വല്ലപ്പുഴ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിന്റെ ഫൈനൽ നടക്കുന്നതിനിടെയാണ് സംഭവം. ഒരു മാസമായി നടന്നുവരുന്ന മത്സരമാണ്.പട്ടാമ്പി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.ആരുടെയും പരിക്ക് ഗുരുതരമല്ല, കൃത്യമായ രക്ഷപ്രവർത്തനം നടത്തിയെന്ന് പട്ടാമ്പി സി ഐ അറിയിച്ചു.ഫൈനൽ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ കാണികൾ എത്തി. താങ്ങാവുന്നതിലും കൂടുതൽ ആളുകൾ ഇരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related Articles

Back to top button