അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന സുധാകരൻ.. എന്നിട്ടും വിലകല്പിച്ചില്ല.. വാർഷിക പരിപാടിയിൽ ജി സുധാകരന് ക്ഷണമില്ല….
അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് സിപിഐഎം നടത്തുന്ന പരിപാടിയിൽ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരന് ക്ഷണമില്ല. ജില്ലാ കമ്മറ്റിയുടെ ഭാഗമായി സുശീല ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കിടന്ന, ജില്ലയിലെത്തന്നെ പ്രധാനപ്പെട്ട നേതാവായ സുധാകരന് ക്ഷണമില്ലാത്തത്. സുധാകരന്റെ വീടിന് സമീപം തന്നെയാണ് പരിപാടി നടക്കുന്നത്.
സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ, ആർ നാസർ, അമ്പലപ്പുഴ എംഎൽഎ എച്ച് സലാം എന്നിവർക്കാണ് ക്ഷണമുള്ളത്.പാർട്ടിയിലെ ഒരു വിഭാഗം സുധാകരനെ പരിപാടിക്ക് ക്ഷണിക്കണം എന്ന അഭിപ്രായമുള്ളവരാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ പരാമർശങ്ങളുടെയും മറ്റും പേരിലാണ് സുധാകരനെ ഒഴിവാക്കിയത് എന്നാണ് സൂചന. സുധാകരനൊപ്പം എസ് രാമചന്ദ്രൻ പിള്ളയും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലാക്കപ്പെട്ടിരുന്നു. അദ്ദേഹവും പരിപാടിക്കില്ല.