ജി സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. അമ്പലപ്പുഴ മണ്ഡലത്തിലാണ് സുധാകരൻ മത്സരിക്കുക. പൊതുസ്വതന്ത്രനായാണ് സുധാകരൻ മത്സരിക്കുക. സംഘടനകൾക്ക് തന്നോട് അനുഭാവമുണ്ടെങ്കിൽ പിന്തുണക്കാമെന്ന നിലപാടാണ് സുധാകരൻ സ്വീകരിക്കുക. അതേ സമയം സുധാകരൻ മത്സരരംഗത്തിറങ്ങുകയാണെങ്കിൽ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താ സമ്മേളനത്തിൽ സുധാകരൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. സിപിഐഎമ്മിനെതിരെയോ പാർട്ടി നേതാക്കൾക്കെതിരെയോ ആക്ഷേപങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാവും സുധാകരൻ വാർത്താ സമ്മേളനം നടത്തുക. ഇക്കാര്യം ഇന്ന് തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് സുധാകരൻ ഉറപ്പ് നൽകിയെന്നാണ് വിവരം.



