ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടി.. ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദ്ദേശം…

ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വോട്ട് തേടിയെന്ന പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാർത്ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍ നടപടിയ്ക്ക് നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാർത്ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി.
പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ കുറിച്ച് അറിയില്ലെന്നും വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. തിരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ശ്രീലേഖ ഐപിഎസ് എന്ന് ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് റിട്ടയേര്‍ഡ് എന്നാക്കി മാറ്റാന്‍ ജില്ല കലക്ടര്‍ ഉത്തരവ് ഇട്ടിരുന്നു.

Related Articles

Back to top button