കണ്ണീരണിഞ്ഞ് പനയമ്പാടം ഗ്രാമം.. നാല് കൂട്ടുകാരികളെയും ഒരുമിച്ച് ഖബറടക്കും…

പരീക്ഷക്ക് ശേഷം ഒരുമിച്ച് കളിച്ച് ചിരിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പനയമ്പാട് സിമൻ്റ് ലോറി പാഞ്ഞ് കയറി മരിച്ച കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കുക. നാല് പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ ആറരയോടെ വിദ്യാ‍ർത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. ഇതിന് ശേഷം മൃതദേഹം തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദർശനത്തിന് എത്തിച്ചു. ആയിരകണക്കിന് ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

പൊതുദർശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദിൽ ഖബറടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവർ പഠിച്ചിരുന്ന കരിമ്പ ഹയർസെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാർത്ഥിനികളും അതിദാരുണമായി അപകടത്തിൽപ്പെട്ടത്.

Related Articles

Back to top button