ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് സുഹൃത്തുക്കള്‍; പരാതിയുമായി കുടുംബം

മാടപ്പള്ളിയിൽ ഒമ്പതാം ക്ലാസുകാരന് ക്രൂര മർദ്ദനം. സമപ്രായക്കാരായ വിദ്യാർഥികളാണ് കുട്ടിയെ മർദ്ദിച്ചത്. കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് അന്വേഷണം തുടങ്ങി. മാടപ്പള്ളി മോസ്കോ കവലയിലാണ് സംഭവം. കഴിഞ്ഞ ജനുവരി 26ന് ഒമ്പതാം ക്ലാസുകാരനെ സുഹൃത്തുക്കൾ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കുട്ടികൾ തമ്മിലുള്ള തർക്കമാണ് മർദ്ദനത്തിന് കാരണം.

മർദ്ദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു . തുടർന്ന് മർദ്ദനമേറ്റ കുട്ടിയുടെ മാതാവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി.പരാതിയിൽ പൊലീസ് നടപടി തുടങ്ങി. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകി. ജുവനൈല്‍ ജസ്റ്റിസ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികൾക്ക് കൗൺസിലിങ് ഉറപ്പാക്കുമെന്നും തൃക്കൊടിത്താനം പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button