യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ഫ്രഷ് കട്ട് അടച്ചുപൂട്ടും

യുഡിഎഫ് അധികാരത്തിലെത്തിയാൽ കോഴിക്കോട് താമരശ്ശേരിയിലെ മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ട് അടച്ചുപൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സമരക്കാരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കും.
പണിമുടക്ക് ഹർത്താലും ബന്ദും ആക്കുന്നതിനോട് യോജിപ്പില്ലെന്നും കഴിഞ്ഞ അഞ്ചുവർഷം യുഡിഎഫ് ഹർത്താലോ ബന്ദോ നടത്തിയിട്ടില്ല എന്നും വിഡി സതീശൻ പറഞ്ഞു. പുതുയുഗയാത്രയ്ക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.


