ഫ്രഷ് കട്ട് സംഘർഷം; ഒരാൾ കൂടി അറസ്റ്റിൽ
അറവുമാലിന്യ സംസ്കരണ പ്ലാന്റ് ഫ്രഷ് കട്ട് സംഘർഷത്തിൽ ഒരാൾകൂടി അറസ്റ്റിൽ. കൂടത്തായി അമ്പലക്കുന്നുമ്മൽ ഷാനു ജാസിമിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ പൊലീസ് പിടിയിലായവരുടെ എണ്ണം 17 ആയി. എയർപോർട്ടിൽ നിന്നാണ് ജാസിമിനെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് നടപടി ശക്തമായി തുടരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രദേശവാസികളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവും തുടങ്ങിയിട്ടുണ്ട്.


