ചികിത്സയ്ക്ക് കൊച്ചിയിലെത്തി വിദേശി പൗരൻ..വീണത് നേരെ ഓടയിലേക്ക്..ഇപ്പോൾ ഇരട്ടി പരിക്ക്…
ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിക്ക് ഗുരുതര പരിക്ക്.കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്ക്കെത്തിയ ആളാണ് കാനയിൽ വീണത്.ഇദ്ദേഹത്തിന്റെ കാൽ ഒടിഞ്ഞു.നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തിയ ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് ഫ്രഞ്ച് പൗരനുള്ളത്.