എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട യുവതീ, യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്…
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് മാർച്ച് 19നാണ് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 18ന് വൈകിട്ട് 4 മണിക്ക് മുമ്പായി https://forms.gle/SNBzVySkqaha5zj28 ഗൂഗിൾ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.