ഫുട്‌ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാനേജറെന്ന് പറഞ്ഞു…കൈക്കലാക്കിയത്….

ഫുട്‌ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാനേജറെന്ന പേരിൽ പണം തട്ടിയതിന് മലയാളികൾക്കെതിരെ കേസ്. റൊണാൾഡോയുടെ മാനേജറെന്ന് പറഞ്ഞ് തുർക്കിയയിലെ കമ്പനിയിൽ നിന്നാണ് 1,35,62,500 രൂപ പ്രതികൾ തട്ടിയെടുത്തത്. കമ്പനിയുടെ പാർട്ണറുടെ നിർദ്ദേശപ്രകാരം പയ്യന്നൂരിലാണ് കേസെടുത്തിരിക്കുന്നത്.

വഞ്ചിക്കപ്പെട്ട കമ്പനിയുടെ പാർട്ണറുടെ നിർദേശപ്രകാരം പണം കൈമാറിയ പയ്യന്നൂർ അന്നൂരിലെ പ്രകാശ് രാമനാഥിന്റെ പരാതിയിലാണ് തിരുവനന്തപുരം വെഞ്ഞാറമൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ കോടതി നിർദേശപ്രകാരം പയ്യന്നൂർ പൊലീസ് കേസെടുത്തത്.

2017-18 വർഷത്തിലാണ് പരാതിക്കാസ്പദമായ സംഭവം. തുർക്കിയ ആസ്ഥാനമായ മെറ്റാഗ് എന്ന നിർമാണ കമ്പനിയുടെ ഖത്തർ ദോഹയിലെ അപ്പാർട്മെന്റ് പ്രോജക്ടിന് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന്റെ പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. ഇതിനായി ദോഹയിലെ കൺസ്ട്രക്ഷൻ പ്രോജക്ടിന്റെ പ്രചാരണത്തിന് ബ്രാൻഡ് അംബാസഡറായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഏർപ്പാടാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു.

Related Articles

Back to top button