ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്…രണ്ട് യുവാക്കൾ അറസ്റ്റിൽ…അറസ്റ്റിലായത്…
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിലുള്ള രണ്ട് സൈബർ തട്ടിപ്പ് കേസുകളിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ .കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി കരുവൻപൊയിൽ കൊടുവള്ളി മുനിസിപ്പൽ 18-ാം വാർഡിൽ പടിഞ്ഞാറെ തൊടിയിൽ വീട്ടിൽ മുഹമ്മദ് മിസ്ഫിർ (20) കോഴിക്കോട് ചാത്തമംഗലം പഞ്ചായത്ത് മൂന്നാം വാർഡിൽ മുണ്ടോട്ട് പൊയിൽ വീട്ടിൽ ജാബിർ (19) എന്നിവരാണ് പിടിയിലായത്.
മാന്നാറിലെ മുതിർന്ന പൗരന് 2.67 കോടി രൂപ നഷ്ടപ്പെട്ട സംഭവത്തിൽ ആലപ്പുഴ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുഹമ്മദ് മിസ്ഫിർ പിടിയിലായത്. വെൺമണിയിലെ യുവാവിന് 1.3 കോടി നഷ്ടപ്പെട്ട സംഭവത്തിൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ തന്റെ അമ്മയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങൾ പിൻവലിപ്പിച്ച് തട്ടിപ്പുകാർക്ക് കൈമാറിയതിനാണ് ജാബിർ അറസ്റ്റിലായത്.




