പാതിവില തട്ടിപ്പ്… തട്ടിപ്പിൽ ഭാഗവാക്കായി അക്ഷയ കേന്ദ്രങ്ങൾ…
പതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നൽകുമെന്ന തരത്തിൽ നടത്തിയ തട്ടിപ്പിൽ ഭാഗവാക്കായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് (SEED) സൊസൈറ്റി നടത്തിയ തട്ടിപ്പിന് വിധേയരായിട്ടുണ്ട്. തട്ടിപ്പ് കമ്പനികൾക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്. അതിനാൽ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി ഇതിൻറെ ഉടമകൾക്ക് എതിരെ നടപടിയെടുക്കണമെന്നും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
അക്ഷയ കേന്ദ്രങ്ങൾ നടത്തിയ തട്ടിപ്പിന് മറുപടി പറയാൻ ഐടി മിഷൻ തയ്യാറാകണം. തട്ടിപ്പിന് കൂട്ടുനിന്ന മുഴുവൻ അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിലും തട്ടിപ്പിന് വിധേയരായ വ്യക്തികൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സംസ്ഥാന വ്യാപകമായി ഐഡിപിഡബ്ള്യുഎ പിന്തുണ നൽകും. ഇരകൾക്ക് പണം മടക്കി കിട്ടുന്നതിന് സംസ്ഥാനത്ത് ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി കൽപറ്റയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.