ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്….തട്ടിപ്പ് നടത്തിയ മുന്‍ ജീവനക്കാരുടെ ജാമ്യാപേക്ഷ..
നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മൂന്ന് മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതികളായ വിനിത, രാധ, നാലാം ദിവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയത്.
ജീവനക്കാരികള്‍ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്.