പ്രസവവാർഡുകളിൽ നിന്നും നവജാതശിശുക്കളെ തട്ടിയെടുത്ത് വിൽക്കുന്ന തട്ടിപ്പ് സംഘം പിടിയിൽ…

നവജാതശിശുക്കളെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതികൾക്ക് വിൽക്കുന്ന സംഘം ആന്ധ്രാ പ്രദേശിൽ അറസ്റ്റിൽ.തട്ടിപ്പു സംഘത്തെ നയിച്ച ബാഗലം സരോജിനി ഉൾപ്പടെ അഞ്ചു സ്ത്രീകളാണ് ആന്ധ്രാ പൊലീസിന്റെ പിടിയിലായത്. ലക്ഷങ്ങൾ വാങ്ങിയാണ് നവജാതശിശുക്കളെ പ്രതികൾ ആവശ്യക്കാർക്ക് കൈമാറുന്നത്. ഇവരിൽ നിന്ന് മൂന്നു കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ആശുപത്രികളിലെ പ്രസവ വാർഡുകളാണ് പ്രതികൾ ലക്ഷ്യമിടുന്നത്. നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്നും തട്ടിയെടുക്കുന്നതാണ് കുട്ടി കടത്തു സംഘത്തിൻ്റെ രീതി. ഡൽഹി, അഹമ്മദാബാദ്, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം സംഘം തട്ടിപ്പ് നടത്തുകയായിരുന്നു . കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് കുട്ടികളെ സരോജിനി വിറ്റതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button