ആലപ്പുഴയിൽ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി.. പ്രതി പിടിയിൽ…

ആലപ്പുഴയിൽ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പൊലീസ് പിടിയിൽ. നൂറനാട് വില്ലേജിലെ പാറ്റൂർ പോസ്റ്റൽ അതിർത്തിയിൽ അനീഷിനെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

ദേവസ്വം ബോർഡിൽ തനിക്ക് പരിചയക്കാർ ഉണ്ടെന്നും അതുവഴി എളുപ്പത്തിൽ ദേവസ്വം ബോർഡിലോ മറ്റേതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി തരപ്പെടുത്തി തരാമെന്ന് തൃക്കൊടിത്താനം സ്വദേശികളായ ഭാര്യാ ഭർത്താക്കന്മാരെ ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സബ് ഗ്രൂപ്പ് ഓഫീസ്സർ തസ്തികയിലേയ്ക്ക് സ്ഥിരം ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് പലപ്പോഴായി ആറ് ലക്ഷത്തി അൻപതിനായിരം രൂപ അനീഷ് കൈക്കലാക്കി.പണമോ ജോലിയോ ലഭിക്കാതെ വന്നതിനെ തുടർന്ന് ദമ്പതികൾ തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻസ്പെക്ടർ അരുൺ എം ജെ യുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ജിജി ലൂക്കോസ്, പൊലീസ് ഉദ്യോഗസ്ഥരായ ശ്രീകുമാർ, ബിജു. പി, മണികണ്ഠൻ എന്നിവർ ചേർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Back to top button