.ജിഎസ്ടി ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി തട്ടിപ്പ്… രണ്ടംഗ സംഘത്തിലെ പ്രധാനി അറസ്റ്റിൽ

ജിഎസ്ടി ഉദ്യോഗസ്ഥന് എന്ന വ്യാജേന വ്യാപര സ്ഥാപനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയ രണ്ടംഗ സംഘത്തിലെ പ്രധാനിയെ എറണാകുളം കോടനാട് പൊലീസ് പിടിയില്‍. ജി എസ് ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് ചികിത്സക്കെന്ന് പറഞ്ഞായിരുന്നു വ്യാപാരികളില്‍ നിന്ന് പണം തട്ടിയത്. കോടനാട് ചെട്ടിനട സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. ജിഎസ് ടി വകുപ്പിലെ ജീവനക്കാരനെന്നു പറഞ്ഞാണ് കോടനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ അനൂപും കൂട്ടാളിയും എത്തിയത്. സഹപ്രവര്‍ത്തകയായ ഉദ്യോഗസ്ഥ രണ്ടംഗ സംഘത്തിലെ പ്രധാനിയുടെ ഭര്‍ത്താവിന് അപകടം പറ്റിയെന്നും ചികില്‍സയ്ക്ക് പണം വേണമെന്നും പറഞ്ഞായിരുന്നു കച്ചവടക്കാരെ സമീപിച്ചത്.




